പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകളെ ഇപ്പോൾ അലട്ടുന്നത്. തെറ്റായ ജീവിതശെെലിയാണ് രോഗങ്ങൾ പിടിപെടുന്നതിനുള്ള പ്രധാനമായ കാരണം. സ്ത്രീകളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ആൾട്ടിയസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ പൂജ സാഹ്നി വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണ് ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. അനാരോഗ്യകരമായ ജീവിതശൈലി കാരണം, പ്രത്യേകിച്ച് നഗരങ്ങളിലെ സ്ത്രീകളിൽ സ്തനാർബുദത്തിന്റെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ആണുങ്ങളേക്കാൾ സ്ത്രീകൾ കൂടുതലായി വിഷാദരോഗത്തിന് അടിമപ്പെടുകയും. ഓരോ അവസ്ഥയിലും സ്ത്രീകളിൽ പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ആയിരിക്കും ഉടൽ എടുക്കുക. ഇത്തരം മാനസിക ശാരീരിക സംഘർഷങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ അത് ചിലപ്പോൾ എത്തിക്കുന്നത് വിഷാദരോഗത്തിലേക്കായിരിക്കാം.
സ്ത്രീകളിൽ വിഷാദരോഗം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രത്യുല്പാദന , ജനിതകമായ അല്ലെങ്കിൽ മറ്റ് ജീവശാസ്ത്രപരമായ ഘടകങ്ങൾ ഉൾപ്പെടുന്നതായി പഠനങ്ങളിൽ പറയുന്നു.