പാലക്കാട്: ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിൻ. മരണത്തിലേക്ക് നയിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.