ദുബൈ: ദുബൈയിൽ (Dubai) കഴിഞ്ഞ വർഷം ബൈക്കപകടങ്ങളിൽ (motorcycle accident) പൊലിഞ്ഞത് 22 ജീവനുകൾ. ഈ അപകടങ്ങളിൽ 253 പേർക്ക് പരിക്കേറ്റതായും ദുബൈ പൊലീസ് അറിയിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 46 അപകടങ്ങളാണ് ട്രാഫിക് വിഭാഗം റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 47 പേർക്ക് പരിക്കേറ്റു. ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഡെലിവറി സർവീസ് കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പറഞ്ഞുകൊടുക്കണമെന്ന് പൊലീസ് വ്യക്തമാക്കി.