ചങ്ങനാശേരി: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ചങ്ങനാശേരി തുരുത്തിയിലാണ് സംഭവം. സൈജു (43), ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സൈജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിബി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

















