തിരുവനന്തപുരം:തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി വി ഡി സതീശൻ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്നേഹ, സാഹോദര്യങ്ങൾ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വമായിരുന്നു. കേരള പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ…….
യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യൻ കടന്നു പോകുന്നത് തീരാനഷ്ടമാണ്.
അദ്ദേഹം എന്നും സ്നേഹവാത്സല്യങ്ങൾ തന്നിരുന്നു. കൃത്യമായ ഉപദേശവും നിർദേശങ്ങളും നൽകിയിരുന്നു. ഗുരുസ്ഥാനീയനായ ഹൈദരലി ശിഹാബ് തങ്ങൾക്ക് പ്രണാമം. ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ആദരാഞ്ജലി. എന്ന് അദ്ദേഹം വ്യക്തമാക്കി.