മലബന്ധം ഇപ്പോൾ മിക്ക ആളുകളും നേരിടുന്നൊരു വലിയൊരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കിൽ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവർത്തനങ്ങൾ ആകെ തകിടം മറിയുകയും ചെയ്യും.
വെള്ളം കുടിക്കാതിരിക്കുന്നതും സമ്മർദ്ദവുമെല്ലാം മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധം മാറാൻ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ശരണ്യ ശാസ്ത്രി വ്യക്തമാക്കുന്നു.
ആപ്പിളിൽ ഉയർന്ന നാരുകളും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ആപ്പിളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം സുഗമമാക്കാനും മലബന്ധം തടയാനും വളരെയധികം സഹായിക്കുന്നു.
തൈരിലും മറ്റ് പല പാലുൽപ്പന്നങ്ങളിലും പ്രോബയോട്ടിക്സ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്കുകൾ പലപ്പോഴും “നല്ല” ബാക്ടീരിയകൾ എന്ന് വിളിക്കപ്പെടുന്നു, അവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും.