കണ്ണൂർ : യുപി തെരഞ്ഞെടുപ്പിൻ്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ജീവനൊടുക്കി. കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.
കണ്ണൂർ തെക്കി ബസാർ സ്വദേശിയാണ് വിപിൻ ദാസ്. 37 വയസ്സായിരുന്നു. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് സംഭവം. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് ലഭിച്ച വിവരം.
വിപിൻ്റെ വീടിൻ്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.