ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിന് നല്ല ഉറക്കം വളരെ അത്യാവശ്യമാണ്. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മതിയായ ഉറക്കം എന്നിവയാണ് ആരോഗ്യകരമായ ജീവിതശൈലിക്ക് അടിസ്ഥാനമായ മൂന്ന് പ്രധാന കാര്യങ്ങൾ. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഉറക്കക്കുറവ് മധുരമുള്ള ഭക്ഷണങ്ങളോടുള്ള നിങ്ങളുടെ ആസക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഒരു കാരണ വശാലും കിടപ്പുമുറിയിൽ ടെലിവിഷൻ വയ്ക്കരുത്. ഇതിലെ കൃത്രിമവും തെളിച്ചമുള്ളതുമായ പ്രകാശം തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മെലറ്റോണിൻ പോലുള്ള ഉറക്ക ഹോർമോണുകളെ മാറ്റുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ഇനി നല്ല ഉറക്കം കിട്ടാനുള്ള വഴികൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം…
1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
3. പകൽ സമയത്ത് വ്യായാമം ചെയ്യുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
5. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ കുടിക്കുക.
6. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
7. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുക.
8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.