നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്‌ട്ര എണ്ണവില ബാരലിന് 100 ഡോളർ കടന്നതിനെത്തുടർന്ന് സൃഷ്‌ടിച്ച ലിറ്ററിന് 9 രൂപയുടെ വിടവ് നികത്താനാണ് നീക്കം. 118 ദിവസമായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതേസമയം 2014 ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിൽ എത്തുന്നത്.
യുക്രൈനിലെ സംഘർഷവും, പാശ്ചാത്യ ഉപരോധവും മൂലം ഊർജ ഭീമനായ റഷ്യയിൽ നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ ലഭിക്കുന്നത് .