കീവ്: ഖാര്‍ക്കിവില്‍ പാര്‍പ്പിട മേഖലയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടതായി യുക്രൈന് എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു. ഇതിനിടെ കീവിലെ ടിവി ടവര്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഇതിനെത്തുടര്‍ന്ന് യുക്രൈനിയന്‍ ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തി.
കീവിലെ സെക്യൂരിറ്റി സർവീസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു സമീപത്തുള്ള ആളുകളോട് പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തെ തുടർന്ന് ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തിയതായി കീവ് ആസ്ഥാനമായുള്ള യുക്രെയ്ൻ-ഇംഗ്ലീഷ് ഭാഷാ വാർത്താ ഏജൻസിയായ കൈവ് ഇൻഡിപെൻഡന്റ് പറഞ്ഞു. റഷ്യക്കാർക്കെതിരെ തെറ്റായ വിവരങ്ങൾ നൽകുന്നെന്നാരോപിച്ചായിരുന്നു ആക്രമണം.