കീവ്: യുക്രെയ്നിലെ ഹര്‍കീവില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേർക്കു പരുക്കേറ്റെന്നും യുക്രെയ്ൻ അറിയിച്ചു. റഷ്യയുടെ കൂടുതല്‍ സൈനികസന്നാഹം കീവ് നഗരത്തോട് അടുക്കുകയാണ്. പോരാട്ടം തുടരുമെന്ന് യുക്രെയ്‌നും ആവര്‍ത്തിച്ചു.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹര്‍കീവ് പട്ടണത്തില്‍, സ്വാതന്ത്ര്യ ചത്വരത്തില്‍ സര്‍ക്കാര്‍ കാര്യാലയം ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. സമീപകെട്ടിട ഭാഗങ്ങളും ചിന്നിച്ചിതറി. ആക്രമണാനന്തരം ചത്വരത്തില്‍ യുക്രെയ്ന്‍ ജനത പ്രതിഷേധവുമായിറങ്ങി.
Russian missile hits Freedom Square, right in the centre of Kharkiv. More and more innocent civilians become victims of Russian barbaric actions. #StopWarInUkraine pic.twitter.com/ZE9byOVmUr
— Emine Dzheppar (@EmineDzheppar) March 1, 2022
തലസ്ഥാന നഗരിയായ കീവില്‍, നഗരാതിര്‍ത്തിയിലും പരിസരത്തും ഷെല്ലാക്രമണം തുടരുകയാണ്. 65 കിലോമീറ്റർ നീളമുള്ള റഷ്യന്‍ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
യുക്രെയ്‍ന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങളുടെ കൂട്ട പലായനം തുടരുകയാണ്. രണ്ടര ലക്ഷംപേരാണ് പോളണ്ട് അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നത്. യുഎന്‍ പൊതുസഭയില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.