ന്യൂഡൽഹി;യുക്രെയ്നിൽനിന്ന് 50 മലയാളി വിദ്യാർഥികൾ കൂടി തിരിച്ചെത്തി. ഇന്ത്യൻ രക്ഷാദൗത്യത്തിൻെറ ഭാഗമായി യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെയും വഹിച്ച് ഡൽഹിയിലെത്തിയ ഇൻഡിഗോയുടെ രണ്ടു വിമാനങ്ങളിലാണ് ഇവർ ഉൾപ്പെട്ടത്.
ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നും ഇസ്താഠബൂൾ വഴി പുറപ്പെട്ട 6 ഇ 9451, 6 ഇ 8383 വിമാനങ്ങളാണ് ഡൽഹിയിലെത്തിയത്.വിദ്യാർഥികളെ വിമാനത്താവളത്തിൽനിന്ന് തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.ബുക്കാറസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യയുടെ എ 1 1942 ഇന്ന് രാത്രി 9.20 ന് എത്തും.