കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ കൊടുത്ത് യുക്രൈന്.തങ്ങളുടെ രാജ്യം ഇയു അംഗത്വം അർഹിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.റഷ്യയുടെ യുക്രൈന്‍ അധിനിവേശം തടയുന്നതിന് യൂറോപ്യന്‍ അംഗത്വം ഇപ്പോഴത്തെ നിലയില്‍ അത്യവശ്യമാണെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകള്‍ ഒപ്പിച്ച ശേഷം പറഞ്ഞത്.
അതേ സമയം ഫിൻലൻഡ്, ലിത്വാനിയ ഉൾപ്പെടെയുളള രാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു. യുക്രൈൻ പ്രതിരോധത്തിന് മുന്നിൽ റഷ്യ മുട്ടുകുത്തിയെന്നാണ് അമേരിക്കൻ വാദം. എന്നാൽ വ്യോമമേഖല കീഴടക്കിയെന്നും തന്ത്രപ്രധാന നഗരങ്ങളുടെ നിയന്ത്രണം ഉടൻ പിടിച്ചെടുക്കുമെന്നും റഷ്യ അവകാശപ്പെടുന്നു. സാധാരണ ജനങ്ങളെ യുക്രൈൻ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു .
















