മോസ്കോ: 36 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
റഷ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിൽനിന്ന് ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഇറ്റലി, കാനഡ എന്നിവയുൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾക്കാണ് ഇന്ന് മുതൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.