മിൻസ്ക്: റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാംദിവസം പിന്നിടുന്നതിനിടെ നിർണായക സമാധാന ചർച്ചയ്ക്ക് അയൽരാജ്യമായ ബെലാറൂസില്‍ തുടക്കം. യുക്രെയ്നില്‍ നിന്നും റഷ്യയുടെ സേനാപിന്മാറ്റവും വെടിനിർത്തലുമാണ് പ്രധാന ചർച്ച. യുക്രെയ്ന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്.വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡോമിര് സെലന്‍സ്കി നേരത്തേ അറിയിച്ചിരുന്നു. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് തവണ റഷ്യ ചർച്ച സന്നദ്ധത അറിയിച്ചെങ്കിലും ബെലറൂസിൽ വെച്ചുള്ള ചർച്ചക്ക് ഇന്നലെയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സമ്മതിച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ ലോകം വലിയ പ്രതീക്ഷാണ് വയ്ക്കുന്നത്.