വാഷിംഗ്ടൺ: പുടിന്‍റെ ആണവ മുന്നറിയിപ്പ് അപകടകരവും നിരുത്തരവാദപരവുമാണെന്ന് നാറ്റോ മേധാവി.
“ഇത് അപകടകരവും നിരുത്തരവാദപരമായ പെരുമാറ്റമാണ്,” ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള സംഘർഷങ്ങൾക്കിടയിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് CNN-നോട് പറഞ്ഞു.
ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തവന്‍മാര്‍ക്ക് പുതിന്‍ നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോയുടെ പ്രതികരണം.
















