യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഇതുവരെ 64 സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് യു.എൻ. 240 സിവിലിയൻമാർക്ക് പരിക്കേറ്റെന്നും യു.എന്‍ അറയിച്ചു. ആയിരക്കണക്കിനാളുകൾക്ക് താമസ സൗകര്യം നഷ്ടമായി. 1.6 ലക്ഷം പേർ അഭയാർഥികളായെന്നാണ് യുഎൻ റിപ്പോർട്ട്. ഇന്ന് കിയവിലുണ്ടായ വെടിവെപ്പില്‍ ആറ് വയസ്സുകാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡന്റ് അറിയിച്ചു.ഖർകീവിൽ യുക്രൈൻ – റഷ്യൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. കിയവ് പൊരുതി നിൽക്കുകയാണെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി പറഞ്ഞത്. യുക്രൈന്‍ ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.