ദോഹ: ഖത്തറിൽ (Qatar) 326 പേർക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 813 പേർ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,50,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 293 പേർക്ക് സമ്പർക്കത്തിലൂടെയും 33 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 664 പേരാണ് ഖത്തറിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,56,066 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ 4,435 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 19,858 കൊവിഡ് പരിശോധനകൾ കൂടി പുതിയതായി നടത്തി. ഇതുവരെ 3,368,109 കൊവിഡ് പരിശോധനകളാണ് ഖത്തറിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 23 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത്.