കിഴക്കൻ യൂറോപ്യൻ രാജ്യത്തിനെതിരെ റഷ്യ ആരംഭിച്ച വൻ സൈനിക നടപടികളെത്തുടർന്ന് ചാർട്ടേഡ് വിമാനങ്ങളിൽ ഉക്രെയ്നിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
ഉക്രെയ്നിൽ നിന്ന് ചൈനീസ് പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിനായി കൈവിലെ ചൈനീസ് എംബസി നോട്ടീസ് പുറപ്പെടുവിച്ചു.
രാജ്യത്ത് അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിൽ എടുത്ത്, ചൈനീസ് പൗരന്മാരും കമ്പനികളും ഉയർന്ന സുരക്ഷാ അപകടസാധ്യതകൾ നേരിടുന്നു. ഇക്കാരണത്താൽ, എംബസി ചാർട്ടർ ഫ്ലൈറ്റുകൾ തയ്യാറാക്കുകയും എല്ലാ ചൈനീസ് പൗരന്മാരോടും സ്വമേധയാ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി സർക്കാർ നടത്തുന്ന ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.