തിരുവനന്തപുരം: പി പത്മരാജൻ ട്രസ്റ്റിൻ്റെ 2021ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളും ഒടിടി പ്ലാറ്റഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. DVD/ബ്ലുറേ ഡിസ്ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്. 2021 ല്‍ ആദ്യയപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക. നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം.
15000രൂപ, ശില്പം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്കാരത്തിന് 2021ല്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെെ മൂന്ന് കോപ്പികളയയ്ക്കണം. പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ അയയ്ക്കാം. സംവിധായകന്‍, തിരക്കഥാാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെെ ചെറുജീവചരിത്രക്കുറിപ്പും ഫോട്ടോയും അയയ്ക്ക
ണം. എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല.