ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഉണ്ടായ ഭൂകമ്പത്തിൽ 2 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമാത്ര ദ്വീപിലും അയൽരാജ്യങ്ങളായ മലേഷ്യയിലും സിംഗപ്പൂരിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .
റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ മലയോര പട്ടണമായ ബുക്കിറ്റിംഗിയിൽ നിന്ന് 66 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 12 കിലോമീറ്റർ താഴെയാണ് ഇത് പതിച്ചത്.
ഭൂചലനത്തിന്റെ ഏറ്റവും അടുത്തുള്ള വെസ്റ്റ് പസമാൻ ജില്ലയിൽ രണ്ട് പേരെങ്കിലും മരിച്ചതായും ഡസൻ കണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്ന് 20 പേർക്ക് പരിക്കേറ്റതായും ദേശീയ ദുരന്ത ലഘൂകരണ ഏജൻസി തലവൻ സുഹര്യാന്റോ പറഞ്ഞു. ഭൂചലനം ജില്ലയിൽ ഉരുൾപൊട്ടലിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .