കീവ്: രണ്ടാംദിനവും തുടർന്ന് യുക്രൈൻ-റഷ്യ യുദ്ധം. യുക്രൈൻ തലസ്ഥാനമായ കീവിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്ഫോടനങ്ങളും, അൽപ്പം അകലെ മൂന്നാമത്തെ സ്ഫോടനം ഉണ്ടായതായും സി.എൻ.എൻ സംഘം റിപ്പോർട്ട് ചെയ്തു.
അതേസമയം യുക്രൈന്‍ യുദ്ധത്തിൻ്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ കൂട്ടിച്ചേർത്തു.