കാലടി: ചരിത്രം കുറിച്ച് നാദിറ. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ പാനലിനെ ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍ നയിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പാനലിനെ ഒരു ട്രാന്‍സ് വുമണ്‍ നയിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗവും വുമണ്‍ വിങിൻ്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറുമാണ് നാദിറ. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എംഎ തിയറ്റര്‍ വിദ്യാര്‍ത്ഥിനിയായ നാദിറ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാണ്. സംസ്ഥാനത്ത് എംഎ കോഴ്‌സിന് പ്രവേശനം ലഭിച്ച ആദ്യ ട്രാന്‍സ്‌ജെന്റര്‍ യുവതി കൂടിയാണ് നാദിറ.