ഉക്രെയിനിൽ കുടുങ്ങി പോയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു.
നേരത്തെ യുക്രൈന്റെ ആര്‍മി ക്യാമ്പുകളിലേക്കാണ് ആക്രമണം നടക്കുന്നതെന്ന് യുക്രൈനില്‍ ആക്രമണം ഉണ്ടായ വിമാനത്താവളത്തിന് സമീപമുള്ള മലയാളി വിദ്യാര്‍ത്ഥി അമല്‍ സജീവ് പറഞ്ഞു. സിവിലിയന്‍ ഏരിയയിലും റസിഡന്‍ഷ്യല്‍ ഏരിയയിലും ആക്രമണം നടത്തില്ലെന്ന വിവരമാണ് ഔദ്യോഗികമായി പുറത്തു വരുന്നതെന്നും അമല്‍ സജീവ് വ്യക്തമാക്കി.