Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

യുദ്ധഭൂമിയായി യുക്രൈൻ, മൂന്നാംലോക മഹായുദ്ധത്തിന് റഷ്യ വഴിതുറക്കുന്നുവോ?

Web Desk by Web Desk
Feb 24, 2022, 04:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു മൂന്നാംലോക മഹായുദ്ധത്തിന് വഴിതുറക്കുന്ന രീതിയിലേക്കാണ് റഷ്യ- യുക്രെയിൻ യുദ്ധം നടക്കുന്നത്. ലോകരാജ്യങ്ങളുടെ സമാധാനപരമായ  ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ, ലോകത്തെ ആശങ്കയിലാക്കിയാണ് യുക്രൈനിൽ റഷ്യ വളഞ്ഞിട്ട് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിന് ഒപ്പം കരമാർഗവും റഷ്യൻ സേന യുക്രൈനിലേക്ക് പ്രവേശിച്ചതോടെ യുദ്ധം ആരംഭിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലർച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോമ മാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. 

സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് റഷ്യൻ സൈന്യവും കടന്നു. തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച്‌ നിൽക്കുന്ന യുക്രൈനെ കരമാര്‍ഗവും റഷ്യ ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ആക്രമണങ്ങളിൽ 13 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടു. ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി അഭ്യർത്ഥിച്ചു. ആക്രമണങ്ങൾക്കെതിരെ നമ്മുടെ സൈന്യം തിരിച്ചടിക്കുകയാണെന്നും അവരെ അറിയിച്ചു. തൊട്ടുപിന്നാലെ 5 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു. 

0

ജനവാസ കേന്ദ്രങ്ങളിലല്ല ആക്രണമമെന്ന് റഷ്യ അറിയിച്ചെങ്കിലും പുറത്തുവന്ന ദൃശ്യങ്ങളില്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്നാണ് സ്ഫോടനങ്ങളുണ്ടായതെന്ന് വ്യക്തമാണ്. ഇതിനിടെ ഖര്‍ഖിവിലും റഷ്യ ആക്രണണം നടത്തി. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ യുക്രൈൻ അതിർത്തിയിൽ കണ്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ഉപരോധവും റഷ്യ നേരിടേണ്ടി വരും. റഷ്യക്കെതിരായ ആദ്യഘട്ട ഉപരോധം ഇന്ന് പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. സാങ്കേതികമായും സാമ്പത്തികമായും റഷ്യയെ  ഉപരോധിക്കാനാണ് യൂറോപ്യൻ യൂണിയനും ആലോചിക്കുന്നത്.  

ലോകത്തെ മുഴുവൻ മുള്‍മുനയില്‍ നിര്‍ത്തി മൂന്നാം ലോക മഹായുദ്ധം ആരംഭിച്ച രീതിയിലാണ് റഷ്യ മുന്നോട്ട് പോകുന്നത്. യുക്രൈനില്‍ സൈനിക നടപടി ആരംഭിക്കുകയാണെന്നും തടയാന്‍ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നല്‍കുമെന്നും, ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിന്‍ വെല്ലുവിളിച്ചു. എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രകാരം റഷ്യന്‍ സൈന്യം ഡോണ്‌ബോസിലേക്ക് കടന്നിട്ടുണ്ട്. പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈന്‍ തേടിയിട്ടുണ്ട്. 
രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതായി പുട്ടിന്‍ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനില്‍ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിന്റെ വിശദീകരണം. ഇതിനോടകം യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. 

1

ReadAlso:

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

റഷ്യൻ സൈന്യം യുക്രൈയ്ന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നാല്‍ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഏതു സമയവും യുദ്ധത്തിന് സാധ്യതയുണ്ട്. രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്നും സെലന്‍സ്‌കി നിര്‍ദേശം നല്‍കി. യുദ്ധ പ്രഖ്യാപനത്തോടെ റഷ്യയുടെ രണ്ടു ലക്ഷം സൈനികരെ യുക്രൈയ്ന്‍ അതിര്‍ത്തി കടന്ന് നീങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രൈയ്‌ന്റെ വിമത മേഖലയിലേക്ക് ടാങ്കുകളെ രണ്ടുദിവസമായി റഷ്യ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോണിയാസ്‌ക്ലാഹോസ്‌ക് മേഖലകളില്‍ റഷ്യ വിമത സൈന്യത്തിന് സഹായവം നല്‍കിയിരിക്കുകയാണ്. 

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അടിയന്തിര യോഗം നടക്കുന്നകതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയത്. റഷ്യക്കെതിരെ സൈനിക പ്രതിരോധം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോ അമേരിക്കന്‍ സൈന്യത്തിനെതിരെ നടപടിയില്‍ തീര്‍ത്തും അവ്യക്തതയാണ് നിലവിലുള്ളത്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം മാത്രമാണ് നിലവില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം രണ്ട് ലക്ഷമാക്കിയിട്ടുണ്ട്. സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെവിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. 

3

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടസൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാന്‍ യുക്രൈന് സാധിക്കില്ല. അമേരിക്കയും  നാറ്റോയും വിഷയത്തില്‍ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്. യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മണിക്കൂറുകളില്‍ തന്നെ ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ പത്ത് രൂപയോളം പെട്രോല്‍ വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സ്വര്‍ണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയില്‍ കനത്ത ഇടിവിനും സാധ്യത നിലനില്‍ക്കുന്നു. 

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ അറിയിക്കുന്നത്. യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാസമിതിയോഗത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ 182 ഇന്ത്യക്കാരുമായി ഉക്രൈയിന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍ എത്തി. യുക്രൈനില്‍ ഇപ്പോഴും ഇന്ത്യക്കാരുണ്ട് എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നകാര്യം. 25000 ഇന്ത്യക്കാര്‍ അവിടെയുണ്ടെന്നാണ് കണക്ക്. ഒരു അടിയന്തര യുദ്ധം ഉണ്ടാവില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം. അടിയന്തരമായി രാജ്യം വിടണമെന്ന് രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേര്‍ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേര്‍ ഇപ്പോഴും യുക്രൈനിലുണ്ട് എന്നാണ് കണക്ക്.

കിഴക്കന്‍ യുക്രൈയിന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. യുക്രൈയിനിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ ആവശ്യപ്പെട്ട് ഡോണെട്സ്‌ക്, ലുഹാന്സ്‌ക് പ്രവിശ്യയിലെ വിമതര്‍ പുടിന് കത്തെഴുതിയിട്ടുണ്ട്. യുക്രൈയിനിലെ ദേശീയ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ യുക്രൈയിനില്‍ റഷ്യന്‍ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. യുക്രൈയിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. യുക്രൈയിന്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാസമിതി വീണ്ടും ചേരും. അടിയന്തരമായി വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചേരണമെന്ന് യുക്രൈയിന്‍ ആവശ്യപ്പെട്ടിരുന്നു. 

4

അതേസമയം, റഷ്യ- യുക്രെയിൻ യുദ്ധം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്  ഒരു അഗ്നി പരീക്ഷയാണ്. പ്രസിഡന്റായി അധികാരമേറ്റപ്പോൾ തന്നെ ‘അമേരിക്ക കണ്ട ഏറ്റവും ബലഹീനനായ പ്രസിഡന്റ്, കൊവിഡ് അവരോധിച്ച പ്രസിഡന്റ്’എന്നൊക്കെയായിരുന്നു ബൈഡന്റെ വിശേഷണങ്ങൾ. കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടില്ലായിരുന്നു എങ്കിൽ ഒരിക്കലും ട്രംപിനെ പ്രതിരോധിക്കാൻ ബൈഡന് കഴിയുമായിരുന്നില്ല എന്നായിരുന്നു ചില അമേരിക്കൻ മാധ്യമങ്ങൾ ഉൾപ്പടെ വിശേഷിപ്പിച്ചത്. അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചത് ബലഹീനൻ എന്ന വിശേഷണത്തിന് വീണ്ടും ആക്കംകൂട്ടി. നാറ്റോയിൽ ചേരാൻ യുക്രെയിനെ അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടുക്കുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞപ്പോൾ പതിവുഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. പക്ഷേ, റഷ്യയെ പിന്തിരിപ്പിക്കാൻ അതിന് കഴിഞ്ഞില്ല. ഉപരോധം, സൈനിക നടപടി തുടങ്ങിയവ പറഞ്ഞ് റഷ്യയെ വിരട്ടാൻ നോക്കിയതും ഏശിയില്ല. ആക്രമിക്കില്ലെന്നും സൈന്യത്തെ പിൻവലിക്കുമെന്നും റഷ്യ പറഞ്ഞപ്പോൾ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങി എന്നതോന്നലുണ്ടാക്കി. പക്ഷേ, അത് തെറ്റായിരുന്നു എന്ന് ബൈഡന് മനസിലായത് ഇന്നുരാവിലെ റഷ്യ യുക്രെയിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴാണ്. തിരിച്ചടിക്കാൻ ഭയക്കുന്ന, ഒന്നിനും കൊള്ളാത്ത അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ എന്ന് റഷ്യക്ക് നന്നായി ബോദ്ധ്യപ്പെട്ടതിന്റെ സൂചനയായാണ് ഇതിനെ വിദേശകാര്യ വിദഗ്‌ധർ ഉൾപ്പടെ വിലയിരുത്തുന്നത്. 

റഷ്യ- യുക്രെയിൻ യുദ്ധം ഇപ്പോൾ ശക്തിപ്പെട്ടിരിക്കുകയാണ്. റഷ്യക്ക് തിരിച്ചടി നൽകുകയാണ് യുക്രെയിൻ. ഇതുവരെ അമ്പത് റഷ്യൻ സൈനികരെ വധിച്ചെന്നാണ് യുക്രെയിനിന്റെ അവകാശവാദം. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുകയും ഒരു ഹെലികോപ്ടർ തകർക്കുകയും ചെയ്തെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ആയുധം വച്ച് കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടപ്പോൾ കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് സൈന്യം തിരിച്ചടി ശക്തമാക്കിയത്. എന്നാൽ തങ്ങളുടെ പക്ഷത്തെ ആൾ നാശത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധം ഇങ്ങനെ തുടർന്നാൽ ഇതൊരു മൂന്നാം ലോക മഹായുദ്ധമാകുമെന്ന് ഉറപ്പിക്കാം.

Latest News

കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

ഒരാവേശത്തിന് തുടങ്ങിയതല്ല സി.ജെ.പി ?: കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു; ഇനി കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കളുടെ സംയുക്ത നീക്കം

തിരുവനന്തപുരം പ്രസ് ക്ലബ്: വജ്രജൂബിലി സ്വാഗത സംഘം രൂപീകരിച്ചു

ശബരിമല വ്യാജ മില്‍മ നെയ്യ് വില്‍പ്പന: ദേവസ്വം കമ്മിഷറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies