തിരുവനന്തപുരം: പ്രതിപക്ഷമെന്ന നിലയിലുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് പോലും സ്വതന്ത്രമായി സംസാരിക്കാന്‍ സാധിക്കാത്ത രീതിയില്‍ നിരന്തരമായി ബഹളമുണ്ടാക്കാന്‍ ചിലര്‍ കൊട്ടേഷന്‍ എടുത്ത് വന്നിരിക്കുകയാണ്. വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള പ്രഗദ്ഭരായ ആളുകള്‍ ഇരുന്ന കസേരയിലാണ് ഞങ്ങള്‍ ഇരിക്കുന്നത്. അവരൊക്കെ എഴുന്നേറ്റ് നിന്ന് സംസാരിക്കുമ്പോള്‍ മാന്യമായ സമീപനമാണ് ഞങ്ങള്‍ ഭരണകക്ഷി ബെഞ്ചുകളില്‍ ഇരുന്ന് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഭൂരിപക്ഷമുണ്ടാക്കിയ ധാര്‍ഷ്ട്യമാണ്.
ശബ്ദം കൊണ്ട് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണ് നിയമസഭയില്‍ നടക്കുന്നത്. മുഖ്യമന്ത്രി ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ജനാധിപത്യ വിരുദ്ധമായ കീഴ് വഴക്കങ്ങളോട് പ്രതിപക്ഷത്തിന് യോജിക്കാനാകില്ല. സഭ സ്തംഭിപ്പിക്കണമെന്നോ ബഹിഷ്‌ക്കരിക്കണമെന്നോ പ്രതിപക്ഷത്തിന് ആഗ്രഹമില്ല. പ്രതിപക്ഷത്തിന്റെ അവകാശമായ റൂള്‍ 50 ഇനിയും നിഷേധിക്കപ്പെടുമെന്നതിനാലാണ് സഭാ നടപടികള്‍ ബഹിഷ്‌ക്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .