കണ്ണൂർ ഹരിദാസ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത ആർ,എസ്.എസ് പ്രവർത്തകൻ നിജിൽ ദാസിനെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പതിനൊന്നരക്ക് ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എത്താൻ നിജിൽദാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി ലിജേശിനെ ഫോണിൽ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് സിവിൽ പൊലീസ് ഓഫീസർ സുരേഷ് മെഴി നൽകിയിരുന്നു. ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകത്തിന് തൊട്ട് മുൻപ് സുരേഷ് വിളിച്ചതായി കണ്ടെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ സംഘം സുരേഷിന്റെ മൊഴി എടുക്കുയും ചെയ്തു.