ശരീരഭാരം കുറയ്ക്കാൻ മുതൽ പനി വന്നാൽ വരെ ഗ്രീൻ ടീ ഇപ്പോൾ കുടിക്കുന്നവരുണ്ട്.
ഗ്രീൻ ടീയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്‌സിഡന്റും ആന്റി ഇൻഫ്‌ളമേറ്ററിയുമാണ്. ഇത് ചർമത്തിൽ ഉണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുകയും. മുഖക്കുരുവിൽ നിന്നൊക്കെ ആശ്വാസം കിട്ടാൻ ഗ്രീൻ ടീ ശീലമാക്കാം.
ചർമത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാൻ ഗ്രീൻ ടീ വളരെയധികം സഹായിക്കും. ശരീരത്തിലെ ആൻഡ്രോജനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഗ്രീൻ ടീ വളരെ ഉത്തമമാണ്.
ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറയ്ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.