Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ലളിതം… ഈ അഭിനയവിസ്മയം’; മലയാളി മറക്കില്ല തിരശീലയിൽ പകർന്നാടിയ ഈ വിസ്മയത്തെ

Web Desk by Web Desk
Feb 23, 2022, 10:51 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത വിടവാങ്ങിയിരിക്കുന്നു. ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭകളിലൊരാളായിരുന്നു കെപിഎസി ലളിത. കാമുകിയും അമ്മയും കുശുമ്പിയായ അയൽക്കാരിയും  പെങ്ങളായും കു​ശുമ്പ് നിറഞ്ഞ നാത്തൂനായും അധ്യാപികയുമൊക്കെയായി മലയാളത്തെ നീണ്ട അഞ്ച് പതിറ്റാണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരി. ഒരു മൂളലിൽ ഒരായിരം വാക്കുകളേക്കാൾ അർഥങ്ങളൊളിപ്പിച്ചുവെച്ച അഭിനയവിസ്മയം. ഒരു മതിലിനപ്പുറത്ത് നിന്ന് സംസാരിക്കുന്ന കാതരയായ കാമുകിയായ നാരായണിയെ മലയാളികൾ മനസ്സിൽ കണ്ടത് ലളിതയുടെ ശബ്ദത്തിലൂടെയായിരുന്നു. 

10ാം വയസ്സിലാണ് നാടകത്തിലൂടെ അഭിനയരം​ഗത്തേക്ക് എത്തുന്നത്.  പിന്നീട് മലയാള സിനിമ രം​ഗത്തേക്ക് എത്തിയ കെപിഎസി ലളിത  വിവിധ ഭാഷകളിലായി 550ലേറെ സിനിമകളിൽ അഭിനയിച്ചു. കായംകുളം രാമപുരത്തെ സ്കൂളിൽ വെച്ച് ആദ്യമായി നൃത്തവേദിയിൽ കയറിയതു മുതൽ അസുഖബാധിതയായി അഭിനയജീവിതത്തിൽ നിന്ന് മാറിനിന്നത് വരെയുള്ള കാലം ജീവിതം തന്നെ അരങ്ങാക്കുകയായിരുന്നു കെ.പി.എ.സി ലളിത. പത്താം വയസ്സിൽ നൃത്തപഠനം ആരംഭിച്ചാണ് ലളിത കലാരംഗ​ത്ത് ചുവടുവെക്കുന്നത്. അന്ന് മഹേശ്വരിയെന്നായിരുന്നു പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കളായ കടയ്ക്കൽ തറയിൽ അനന്തൻനായരും ഭാർഗവി അമ്മയും ഭജനമിരുന്ന് പിറന്നതിനാലാണത്രേ ഈ പേരിട്ടത്.

1

വളരെ ചെറുപ്പകാലത്തുതന്നെ നൃത്തത്തിലും നാടകത്തിലും മികവ് പുലർത്തിയ ലളിത ഗീതയുടെ ബലി എന്ന നാടകത്തിലൂടെയാണ് അഭിനയത്തിലെത്തിയത്. പിന്നീട് നാടകസംഘമായ കെപിഎസിയിൽ ചേർന്നു. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. തോപ്പിൽ ഭാസി ലളിത എന്നു പേരിട്ടതോടെയാണ് മഹേശ്വരി കെ.പി.എ.സി ലളിതയായത്. കെ.പി.എ.സിയിൽ എട്ടുവർഷത്തോളം തുടർച്ചയായി അഭിനയിച്ച ലളിത മലയാള നാടകരംഗത്ത് ശ്രദ്ധേയയാകാൻ അധികകാലം വേണ്ടി വന്നില്ല. തോപ്പിൽഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘ഒതേനൻ്റെ മകൻ’, ‘വാഴ്വെ മായം’, ‘ത്രിവേണി’, ‘അനുഭവങ്ങൾ പാളിച്ചകൾ’, ‘ഒരു സുന്ദരിയുടെ കഥ’, ‘സ്വയംവരം’ തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങൾ.

സഹനായിക വേഷങ്ങളിലാണ് തുടക്കത്തിൽ തിളങ്ങിയത്. ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നിവ ലളിത അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. അരങ്ങിൽ ഹാസ്യ വേഷങ്ങൾ കൊണ്ട് ചിരിപ്പിച്ചും അമ്മ വേഷങ്ങളിലൂടെ സ്നേഹം കാട്ടിയും, കരയിപ്പിച്ചും, കിട്ടിയ വേഷങ്ങളൊക്കെയും ജീവിച്ചു കാണിക്കുകയായിരുന്നു ലളിത. ഹാസ്യവേഷങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവ് ലളിതയെ ജനപ്രിയ നടിയാക്കുകയായിരുന്നു. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങളിലും ദാരിദ്ര്യത്തിൻ്റെയും ജീവിത പ്രാരാബ്ധത്തിൻ്റെയും പ്രതീകങ്ങളായ കഥാപാത്രങ്ങളിലും അവർ ജീവിച്ചു.

2

‘വിയറ്റ്നാം കോളനി’യിലെ പട്ടാളം മാധവി, ‘കോട്ടയം കുഞ്ഞച്ചനി’ലെ ഏലിയാമ്മ, ‘പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി’ലെ പുരുഷവിരോധിയായ സൂപ്രണ്ട്, ‘ഐസ്ക്രീമി’ലെ എലിസബത്ത്, ‘ഗോഡ്ഫാദറി’ലെ കൊച്ചമ്മിണി, ‘മേഘ’ത്തിലെ ആച്ചയമ്മ, ‘പൈ ബ്രദേഴ്സി’ലെ അല്ലു, ‘സി.ഐ.ഡി ഉണ്ണികൃഷ്ണനി’ലെ അമ്മ, ‘മണിച്ചിത്രത്താഴി’ലെ ഭാസുര, ‘ഇഞ്ചക്കാടൻ മത്തായി’യിലെ ഏലിക്കുട്ടി, ‘കാട്ടുകുതിര’യിലെ കല്യാണി, ‘പൊൻമുട്ടയിടുന്ന താറാവി’ലെ ഭാഗീരഥി, ‘സന്ദേശ’ത്തിലെ ലത, ‘ആദ്യത്തെ കൺമണി’യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ എത്രയെത്ര വേഷങ്ങൾ. ‘വാ​ഴ്​​വേ​മാ​യം’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ്​ ല​ളി​ത ആ​ദ്യ​മാ​യി പാ​ടി അ​ഭി​ന​യി​ച്ച​ത്. സ്​​ത്രീ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്ലാ​ത്ത അ​ടൂ​രി​​ന്‍റെ ‘മ​തി​ലു​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ൽ രം​ഗ​ത്തു​വ​രാ​തെ സം​ഭാ​ഷ​ണം കൊ​ണ്ടു​മാ​ത്രം സ​ജീ​വ​മാ​യ നാ​രാ​യ​ണി എ​ന്ന ത​ട​വു​കാ​രി​ക്ക്​ ​ശ​ബ്​​ദം ന​ൽ​കി​യും ലളിത ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.​

ReadAlso:

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാ കുന്ന വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് പതിന്നാലിന്

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

ക്യാ​ര​ക്​​ട​ർ റോ​ളു​ക​ളി​ലും ന​ർ​മ​വേ​ഷ​ങ്ങ​ളിലും ഒ​രുപോ​ലെ തി​ള​ങ്ങിയ ലളിതക്ക്​ ​1991​ൽ ‘അ​മ​’ര​ത്തി​ലൂ​ടെ​യും 2000ത്തി​ൽ ‘​ശാ​ന്ത’​ത്തി​ലൂ​ടെ​യും മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേടി. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 1978ലാണ് പ്രശസ്ത മലയാളചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്യുന്നത്. ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ലളിത 1983-ൽ ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് സജീവമായി. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.

3

ഭരതൻ്റെ  എല്ലാചിത്രങ്ങളിലും ലളിത പ്രധാന വേഷത്തിലെത്തിയിരുന്നു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. പിന്നീട് നിരവധി സിനിമകൾ. മലയാളത്തിൻ്റെ തിരശ്ശീല വിട്ട് തമിഴിലും അരങ്ങ് തെളിയിച്ചു ലളിത. 1998 ൽ ഭരതൻ്റെ മരണത്തെ തുടർന്ന് വീണ്ടും സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി. സത്യൻ അന്തിക്കാടിൻ്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നീട് സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവ്. അഭിനേതാവും, സംവിധായകനുമായ സിദ്ധാർത്ഥാണ് മകൻ. മകൾ ശ്രീക്കുട്ടി. ‘കാതലുക്ക് മര്യാദൈ’, മണിരത്നത്തിൻ്റെ  ‘അലൈപായുതേ’, ‘കാട്രുവെളിയിടെ’ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ. ഭീഷ്‍മ പര്‍വം, മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിൻ്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്.

ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ​ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ​ത്തെ വ​നി​ത കൂ​ടി​യാ​ണ് കെ പി എ സി ലളിത. ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി അ​നു​ഭാ​വിയായതിനാൽ 2016ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് സി.​പി.​എം തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ ഒ​ഴി​വാ​ക്കി. ആ​ദ്യ​കാ​ല​ത്ത്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ മ​ഹി​ള വി​ഭാ​ഗ​ത്തി​ൻ്റെ സം​സ്​​ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ‘ക​ഥ​തു​ട​രും’ എ​ന്ന​താ​ണ്​ ജീ​വ​ച​രി​ത്ര​ത്തി​ന് ചെറുകാട് പുരസ്കാരവും ലഭിച്ചു.

5

Latest News

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies