ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇവരുടെ വാഹനം സുഖിദാംഗ് റീത്ത സാഹിബ് റോഡിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നുവെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അറിയിച്ചു.
‘അപകടം നടന്ന സ്ഥലത്ത് ഇതുവരെ 14 മൃതദേഹങ്ങൾ കണ്ടെടുത്തു. 14 മുതൽ 15 വരെ ആളുകൾ വാഹനത്തിലുണ്ടായിരുന്നു. രക്ഷാസംഘം മറ്റുള്ളവരെ തിരയുന്നു’– പോലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. 12 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.