ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ചോർന്നുവെന്ന് കായംകുളം എംഎൽഎ യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നതായി റിപ്പോർട്ടുകൾ. വിഷയത്തില്‍ യു പ്രതിഭയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഭയ്ക്കെതിരെ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ പരാതികൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയെന്നാണ് സൂചനകൾ ലഭിക്കുന്നത്. കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ കായംകുളം ഏരിയ കമ്മിറ്റി ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.