യാത്രകള്‍ നിരന്തരം നടത്താറുള്ള താരമാണ് പ്രണവ് മോഹൻലാല്‍. പ്രണവിൻ്റെ ഹിമാലയൻ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. യാത്രകളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാല്‍ തന്നെ പങ്കുവെച്ച ഹിമാചല്‍ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
പലരും വഴിയിൽ കണ്ട് തിരിച്ചറിയുന്നതിലൂടെയാണ് നടന്നും ബസിലുമൊക്കെയായുള്ള താരത്തിൻ്റെ യാത്രകളെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുള്ളത്. ബാക്ക് ബാഗുമിട്ട് നിൽക്കുന്ന പ്രണവിനെയാണ് ചിത്രത്തിൽ കാണുന്നത്. പശ്ചാത്തലത്തിൽ മഞ്ഞു മൂടിയ മലനിരകളും കാണാം. സ്പിടിയിലെ ധൻകർ ഗോമ്പയിൽ നിന്നുള്ളതാണ് പ്രണവ് പങ്കിട്ട ചിത്രം.
കുൻസും ലാ- ചന്ദ്ര താൽ, ചാച്ചാച ചാച്ചി ധാബ, മുധ് വില്ലേജ് തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. എന്തായാലും പ്രണവിൻ്റെ യാത്ര ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’മാണ് പ്രണവിൻ്റെ പുതിയ ചിത്രം. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു. അതിനു പിന്നാലെ ഒടിടിയിലും ചിത്രം റിലീസ് ചെയ്തു. പ്രേക്ഷകരോട് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാല്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ‘ഹൃദയം’ ഇന്ത്യയിലെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. നിങ്ങളുടെ അളവറ്റ സ്‍നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും എന്നാണ് പ്രണവ് കുറിച്ചത്.
















