തിരുവനന്തപുരം: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തലശേരിയിലെ കൊലപാതകം ദുഃഖകരമാണ്. ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമായ കാര്യമാണ് ഹരിദാസന്റെ കൊലപാതകത്തെ അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഗവർണർ പറഞ്ഞു.
ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍. ഒരു ജീവന്‍ നഷ്ടമാകുക എന്നത് ദു:ഖകരമാണ്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തി ജനങ്ങളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എത്രയും വേഗം തന്നെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി സഹോദരന്റെ മകന്‍ ഹരിദാസിന്റെ ചിതയ്ക്ക് തീകൊളുത്തി. മൃതദേഹം തലശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്ത വിധമാണ്. ഒരേ വെട്ടില്‍ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിദാസിന്റെ കൊലപാതകത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി കമ്മീഷണര്‍ അറിയിച്ചു.