ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോർന്നുവെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും തർക്കങ്ങളും പാർട്ടിയിൽ ചർച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നുമാണ് ഫേസ്ബുക്കിലൂടെ പ്രതിഭയുടെ വിമർശനം.
”തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടിയെന്ന് വിശ്വസിക്കുന്നില്ല. കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ വൈകാതെ ചവറ്റുകൊട്ടയിൽ വീഴും. കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ലെന്നുമാണ് പ്രതിയുടെ വാക്കുകൾ. ആലപ്പുഴ സിപിഎം സമ്മേളനത്തിന് ശേഷമാണ് പ്രതിഭയുടെ പ്രതികരണമെന്നത് വളരെ ശ്രദ്ധേയമാണ്.