കൊച്ചി: ബിഇഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബൂബക്കർ (67) അന്തരിച്ചു. ദീർഘകാലം ബിഇഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ബെഫി സംഘടനയുടെ അഖിലേന്ത്യാ ഭാരവാഹി ആയിരുന്നു. ദീർഘകാലം യുബിഐഇഎഫ് (ബെഫി ) സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഫെഡറേഷന് ബാലികേറാമലയായിരുന്ന മലബാറിൽ സംഘടനയെ ഭൂരിപക്ഷമാക്കുന്നതിൽ അബൂബക്കറിന്റെ സംഭാവന നിസ്‌തുലമാണ്. സംഭവങ്ങൾ ജീവനക്കാരെ ആദ്യം അറിയിക്കുന്നതിൽ കാണിക്കുന്ന ശുഷ്ക്കാന്തി അവസാനം വരെ തുടർന്നു. ജീവനക്കാരെ സമരോത്സുകരാക്കുന്നതിൽ അബൂബക്കറിന്റെ സംഘടനാപാടവം എപ്പോഴും കാണാൻ കഴിയും. യൂണിയൻ ബാങ്കിൻ്റെ കോഴിക്കോട് റീജണൽ ഓഫീസ് തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരെ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് അബൂബക്കർ ചാർജ്ജ് ഷീറ്റിന് ഇരയായിട്ടുണ്ട്.