തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു പോലെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഇന്നു ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗമാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കെതിരേയും സമരം ശക്തമാക്കും. മാർച്ച് നാലിന് എംഎൽഎമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.