കൊച്ചി: കൊച്ചി തൃക്കാക്കര തെങ്ങോട്ട് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ രണ്ട് വയസുകാരിക്ക് പരിക്ക്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോൾ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ട്. കൈകള്‍ ഒടിഞ്ഞ നിലയിലാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നത്.
കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ നല്കിയ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.