പാലക്കാട് : കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ യുവാക്കളുടെ മരണത്തിന് കാരണമായ അപകടം കെഎസ് ആർടിസി ബസ് ഡ്രൈവര്‍ മന പൂര്‍വമുണ്ടാക്കുകയായിരുന്നുവെന്ന ബസിലുണ്ടായിരുന്നു ഒരു സാക്ഷിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാകുന്നു. സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖവിലയ്ക്ക് എടുക്കണമെന്ന് മരിച്ച ആദർശിന്റെ പിതാവ് ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യണം. ഇയാളെ പുറത്താക്കാൻ കെഎസ്ആർടിസി തയ്യാറാകണം. ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കത്തയച്ചെന്നും ആദർശിന്റെ അച്ഛൻ വ്യക്തമാക്കി.
കഴിഞ്ഞ ഏഴാം തിയതി കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെ എസ് ആർ ടി സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസർഗോഡ് സ്വദേശി സാബിത്തും മരിച്ചത്. അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് അപകടം മനപൂർവ്വമായിരുന്നുവോ എന്ന സംശയമുണ്ടായത്.