തലശ്ശേരിയിലെ ന്യൂ മാഹിയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തോടെ കേരളത്തിൽ ആർ.എസ്.എസ് ഭീകരത കൂടുതൽ ശക്തിപ്പെടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഗുണ്ടാ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണ് ആർ.എസ്.എസ്. ക്രമസമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ ഗുണ്ടാ വിളയാട്ടം വർധിച്ചുവരുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ ക്രിമിനലുകൾ സംസ്ഥാനത്ത് ഭീതി ജനിപ്പിച്ചുകൊണ്ട് യഥേഷ്ടം പ്രവർത്തിക്കുമ്പോഴും പൊലീസ് മൗനം പാലിക്കുകയാണ്. ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായി വരുന്ന കേസുകൾ അന്വേഷിക്കാനോ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ പൊലീസും ആഭ്യന്തര വകുപ്പും താല്പര്യപ്പെടുന്നില്ല.