ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുമായി ‘ആദിവാസി’ ചിത്രത്തിൻ്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിൻ്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’. സംഭവത്തിൽ മധുവിനെ മർദ്ധിക്കുന്നതിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്ന രംഗമാണ് പോസ്റ്ററിലും കാണിക്കുന്നത്.
നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ആദിവാസി, എൻ്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓർക്കുന്ന മധുവിൻ്റെ ജീവിതം അവതരിപ്പിക്കാൻ എന്നെ തെരെഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം. ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയ്യാൻ എന്നെ വിശ്വസിച്ച ഡയറക്ടർ വിജീഷ് മണിസാർനും പ്രൊഡ്യൂസർ സോഹൻ റോയ് സാർനും ഒരായിരം നന്ദി. ആദിവാസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ’, എന്നായിരുന്നു ശരത്ത് അപ്പാനി പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSarathAppaniOfficial%2Fposts%2F492266288923454&show_text=true&width=500
കഴിഞ്ഞ മാസം ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിജീഷ് മണിയാണ് സംവിധായകന്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ‘മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)’ എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് ആണ് നിര്‍മ്മാണം.
ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. ഛായാഗ്രഹണം പി മുരുഗേശ്വരന്‍, എഡിറ്റിംഗ് ബി ലെനിന്, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രന് മാരി, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ വിഹാന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, പിആർഒ എ എസ് ദിനേശ്.