പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ഛന്നി. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം ഉറപ്പാണ്. അമൃത്സറില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാകും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും ഛന്നി പ്രതികരിച്ചു. ഖാരാറിലാണ് ഛന്നി വോട്ട് ചെയ്യാനെത്തിയത്.
മൂന്ന് മണി വരെ 49 ശതമാനത്തിന് മുകളിലാണ് പഞ്ചാബില്‍ രേഖപ്പെടുത്തിയ പോളിങ് നിരക്ക്. 2017നേക്കാള്‍ 4 ശതമാനം അധിക പോളിങ് ആണ് ഇത്തവണ ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയത്. ചാം കൗര്‍ സാഹിബിലും ബാദൗറിലും ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഛന്നി മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.