നെടുങ്കണ്ടം: വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം. വണ്ടൻമേട് (Vandanmedu) പുതുവലിൽ രഞ്ജിത്തി(38) കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണമാണ് കൊലപാതകം തെളിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ഈ മാസം ആറിനാണ് വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് (38) വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വണ്ടൻമേട് പോലീസ് ഇൻസ്‌പെക്ടർ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോൻ ജോസഫ് എഎസ്‌ഐ മഹേഷ് സിപിഒമാരായ ജോൺ, വി.കെ അനീഷ് വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷ്മിയേയും മദ്യപിച്ചെത്തുന്ന. രഞ്ജിത് അസഭ്യം പറയുകയും മർദ്ദിക്കുന്നത് പതിവായിരുന്നു.
കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ കൈയ്യിൽ പിടിച്ച് വലിച്ച് ഇവൾ ഇല്ലെങ്കിൽ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറയുകയും ഉണ്ടായി. ഇതിൽ കലിപൂണ്ട അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളികയും പിന്നിലെ കൽഭിത്തിയിൽ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്തു.