മലയാള സിനിമക്ക് തീരാനഷ്ടമായ സലീം കുമാറിനെ തലസ്ഥാനത്തെ ബഹുമുഖ പ്രതിഭകൾ അനുസ്മരിച്ചു. പ്രേംനസീർ സുഹൃത് സമിതിയാണ് 9 ന് തായ് നാട് ഹാളിൽ അനുസ്മരണം ഒരുക്കിയത്. ഫിലിം പി.ആർ ഒ . അജയ് തുണ്ടത്തിൽ സലീംകുമാറിനെ കുറിച്ച് എഴുതിയ അനുസ്മരണ ഗാനം മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്‌ദ്രബാബു ഈണമിട്ട് ആലപിച്ചു. സംവിധായകൻ ടി.എസ്.സുരേഷ് ബാബു ഓർമ്മകൾ പങ്കു വെച്ചു. ചലച്ചിത്ര നടൻ അജിത് കൂത്താട്ടുകുളം ചടങ്ങ് ഉൽഘാടനം ചെയ്തു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, നടൻമാരായ എം.ആർ. ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ,
സലീം കുമാറിനോടൊപ്പം 25 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനിൽ ഗോപിനാഥ്, സാഹിത്യകാരൻ സബീർ തിരുമല , കോൺഗ്രസ് നേതാവ് പനച്ചമൂട് ദസ്തഗീർ, സംവിധായകരായ സി.വി. പ്രേംകുമാർ, നസീർ മണക്കാട്, അവതാരകൻ എം.എച്ച്. സുലൈമാൻ, ഡോ: ഗീതാഷാനവാസ്, ലതിക ആർ. നായർ, ഗോപൻ ശാസ്തമംഗലം, പ്രവാസി മലയാളികളായ സൈനുൽ അബ്ദീൻ, ഷംസ് അബ്ദീൻ, ഗായകരായ അലോഷ്യസ് പെരേര, സമീർ, ജയദേവൻ , കെ.ജി. കുമാർ, മാലിക്ക് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
















