കുട്ടികൾക്കും കോവിഡിനും ഉത്തമ ഔഷധമാണ് ഹോമിയോപ്പതിയെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജു വ്യക്തമാക്കി. ഹോമിയോപ്പതിയുടെ 225 ആം വാർഷികംം പ്രമാണിച്ച് ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച്) നടപ്പാക്കുന്ന സമഗ്ര ആരോഗ്യ വിജ്ഞാന ചികിത്സാ പദ്ധതി, സൗഖ്യപ്രയാൺ 225ൻറെ ഭാഗമായി സംസ്ഥാന ഹോമിയോപ്പതി വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന, കോവിഡ് ഹോമിയോ ക്ലിനിക്കുകളുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം, മണക്കാട് കല്ലാുട്ടുമുക്ക് അഫ്സ ക്ലിനിക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടേകാൽ നൂറ്റാണ്ട് മുമ്പ് ചികിത്സ ആരംഭിച്ച വൈദ്യശാസ്ത്രമായിട്ടും ദോഷകരമായ പാർശ്വഫലങ്ങളൊന്നുമില്ലാതെ ഇന്നും ചികിത്സിക്കാനാകുന്നു എന്നത് ഹോമിയോപ്പതിയുടെ മാത്രം പ്രത്യേകതയാണെന്നും കോവിഡിന് ഔഷധമുണ്ടെന്ന് ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞത് ഹോമിയോപ്പതിയാണെന്ന് ഓർക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും കോവിഡാനന്തര രോഗങ്ങളുടെ പ്രത്യേക ചികിത്സയ്ക്കും വേണ്ടിയുള്ളതാണ് സൗഖ്യപ്രയാൺ കോവിഡ് ഹോമിയോ ക്ലിനിക്കുകൾ. ഒരാഴ്ചക്കാലം തുടർച്ചയായി എന്നും രാവിലെ 9 മുതൽ 1 മണി വരെ ഇവിടുത്തെ ക്ലിനിക്ക് പ്രവർത്തിക്കുന്നതാണെന്നും 82818 12380 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്തിട്ടുവേണം എല്ലാവരും ഔഷധത്തിന് വരേണ്ടതെന്നും ഇതിനു സമാനമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ മേഖലകളിലും ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന കോവിഡ് ഹോമിയോ ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. സൗഖ്യപ്രയാൺ തിരുവനന്തപുരം ജില്ലാ സംഘാടകസമിതി പ്രസിഡൻറ് ശ്രീ. കിരൺ ചന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഐ എഫ് പി എച്ച് ബുള്ളറ്റിൻ ഫെബ്രുവരി ലക്കം, ഡോ. രാധാമണിയമ്മ, ട്രഷറർ ഡോ. റ്റി പി അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. ഡോ. വി. ആർ. രവിഷ് സ്വാഗതം പറഞ്ഞു. ജോയിൻറ് സെക്രട്ടറി ഡോ. യഹ്യ. പി. എ, ഡോ. ഹ്യുബർട്ട് ഡി സിൽവ, ഡോ. ജി എസ് മനോജ് എന്നിവർ ആശംസകളും ഡോ. ഹഫ്സ ഹാഷിം കൃതജ്ഞതയും അർപ്പിക്കുകയും ചെയ്തു.