ആലപ്പുഴ: യുവാവിനെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാടാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സംഭവം നടന്നത്. ചെറിയനാട് പഞ്ചായത്തിൽ പുന മുട്ടത്ത് വീട്ടിൽ ധനേഷ് (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. പകൽ വീട്ടിൽ തനിച്ചായിരുന്ന ധനേഷിൻ്റെ അമ്മ വീട്ടിൽ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.