മുട്ടം: ഹാഷിഷും കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ. ഇന്നലെ വൈകിട്ട് 6 മണിയോടെ മുട്ടം ടൗണിൽ ബാറിന് സമീപം വെച്ചാണ് യുവാക്കൾ പിടിയിലായത്. കരിങ്കുന്നം തന്നിട്ടാംപാറ പടിക്കാച്ചികുന്നേൽ നന്ദു(19) തന്നിട്ടാംപാറ നെടിയോരത്തിൽ സജീഷ്(22) എന്നിവരാണ് പിടിയായിലായത്.
240 ഗ്രാം കഞ്ചാവ്,2 ഗ്രാം ഹാഷിഷുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ഇടുക്കി നേർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി എ ജി ലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കാഡ് അഗങ്ങളും മുട്ടം എസ് ഐ പി കെ ഷാജഹാൻ, എ എസ് ഐമാരായ ജയചന്ദ്രൻ, അബ്‌ദുൾ ഖാദർ, സി പി ഒമാരായ ലിജു, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.