തമിഴ്നാട് : പരീക്ഷക്കിടെ പന്ത്രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇംഗ്ലീഷ് അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് ശ്രീരംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ മുരുകേഷനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇനാം കാലന്തൂരിലെ ഹാജിയാർ മുഹമ്മദ് യുസുഫ് ഗവർൺമെൻറ് വിദ്യാലയത്തിലാണ് സംഭവം. പെൺകുട്ടി പരീക്ഷയെഴുതുന്നതിനിടെ അധ്യാപകൻ മോശമായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ ശേഷം പെൺകുട്ടി ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. 500ഓളം ഗ്രാമവാസികളാണ് പ്രതിഷേധവുമായി സ്കൂൾ പരിസരത്ത് എത്തിയത്.
വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി. പ്രതിക്കെതിരെ പോക്സോ നിയംപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.