സുൽത്താൻ ബത്തേരി: കുപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മന്ദംകൊല്ലിയിൽ സ്വകാര്യ വ്യക്തി കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിൽ കടുവ വീണു. ഏകദേശം ആറു മാസം പ്രായമുള്ള കടുവയാണ് കുഴിയിൽ അകപ്പെട്ടത്. രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് അധികൃതരെത്തി കടുവയെ മയക്കുവെടി വെച്ച് പിടികൂടി. തള്ളക്കടുവ ഉൾപ്പെടെ സമീപത്ത് ഉണ്ടെന്ന നിഗമനത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നുണ്ടെന്ന് ഡി.എഫ്.ഒ ഷജ്ന പറഞ്ഞു.