ജിദ്ദ: സൗദിയിൽ 1,569 പുതിയ കോവിഡ് രോഗികളും 2,847 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,35,958 ഉം രോഗമുക്തരുടെ എണ്ണം 7,04,896 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 8,978 ആയി. നിലവിൽ 22,084 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 962 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.77 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 499, ദമ്മാം 121, ജിദ്ദ 96, ഹുഫൂഫ് 56, മദീന 47, അബഹ 46, ജിസാൻ 41. സൗദി അറേബ്യയിൽ ഇതുവരെ 5,99,08,789 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,23,966 ആദ്യ ഡോസും 2,40,05,068 രണ്ടാം ഡോസും 1,00,79,755 ബൂസ്റ്റർ ഡോസുമാണ്.