മോഹൻലാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ആറാട്ടിൻ്റെ തീം സോങ് പുറത്തിറങ്ങി. രാഹുൽ രാജ് ഈണം പകർന്നിരിക്കുന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് ഇറക്കിയിരിക്കുന്നത്. എം ജി ശ്രീകുമാറും ഫെജോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെജോയും ഹരിനാരായണനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മാസ് അപ്പീലില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഈ വെള്ളിയാഴ്ചയാണ്(18). നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.
ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വില്ലന് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം.
എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം, പശ്ചാത്തല സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, വരികള്‍ ബി കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, വിഎഫ്എക്സ് ഡിജിബ്രിക്സ് (ഗൗതം ചക്രവര്‍ത്തി), പബ്ലിസിറ്റി ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, സ്റ്റില്‍സ് നവീന്‍ മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ കൃഷ്‍ണ, ആക്ഷന്‍ കൊറിയോഗ്രഫി അനില്‍ അരശ്, കെ രവി വര്‍മ്മ, എ വിജയ്, സുപ്രീം സുന്ദര്‍, കൊറിയോഗ്രഫി ദിനേശ്, ഫെരീറ് മൊയ്തീന്‍, പ്രസന്ന.
കോവിഡ് പശ്ചാത്തലത്തില്‍ പല തവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആറാട്ടും. ഫെബ്രുവരി 18 ആണ് പുതിയ റിലീസ് തീയതി. കോവിഡ് മൂന്നാംതരംഗത്തിനു പിന്നാലെ തിയറ്ററുകളിലെത്തുന്ന ആദ്യ സൂപ്പര്‍താര ബിഗ് കാന്‍വാസ് ചിത്രവുമാണ് ‘ആറാട്ട്’. മോഹന്‍ലാലിന്‍റെ ഒരു മാസ് ചിത്രം എന്ന നിലയില്‍ തിയറ്ററുകാരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ഒരുങ്ങിയിരിക്കുന്നത്.